2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍റെ സ്പ്ണ്‍സര്‍ഷിപ്പ് ഉദ്ഘാടനം നടത്തി
മോനിപ്പള്ളി (റോം)-- ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഓഫ് ഇറ്റലി യുടെ ആഭിമുഖ്യത്തില്‍ 2010 ഒക്ടോബര്‍ 31 നവംബര്‍ 1 തിയതികളില്‍ റോമില്‍ സാക്രോഫാന മാര്‍ മാത്യു നഗറില്‍ നടക്കുന്ന ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍റെ സ്പ്ണ്‍സര്‍ഷിപ്പ് ഉദ്ഘാടനം ഗ്രാന്‍റ് സ്പ്ണ്‍സര്‍ മൈക്കള്‍ നുറംമാക്കിലിന്‍റെ അമ്മ ശ്രീമതി അന്നമ്മ കുര്യന്‍ നുറംമാക്കില്‍, ശ്രീമതി പ്രീതി മൈക്കിള്‍ നുറംമാക്കില്‍ എന്നിവരുടെ പക്കല്‍ നിന്ന്‍ ആദിയ തുക സ്വീകരിച്ച് കണ്‍വന്‍ഷന്‍ ഫിനാന്‍സ്കമ്മിറ്റി കണ്‍വീനര്‍ ശ്രീ റെബി മണലോടിയെ ഏല്‍പ്പിച്ചു കൊണ്ട് മോനിപ്പള്ളി തിരു ഹൃദയ ദേവാലയ വികാരി ഇന്‍ചാര്‍ജ് ഫാ. കുര്യ)ക്കോസ് താഴെത്തോട്ടം നിര്‍വഹിച്ചു. തദവസരത്തില്‍ ശ്രീ. സബി കൊള്ളിയില്‍, ശ്രീ. ജോര്‍ജ് വാക്കേല്‍, ശ്രീമതി റ്റെസി വക്കേല്‍,ശ്രീ. പ്രസാദ്‌ ചാമാക്കാല എന്നിവര്‍ സന്നിഹിതരായിരുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് www.knanayaitaly.com