2010, നവംബർ 11, വ്യാഴാഴ്‌ച

രണ്ടാ മത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ സമാപിച്ചു2010 ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളില്‍ റോമില്‍ വെച്ച് നടന്ന രണ്ടാ മത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന് തിരച്ചില വിണു. ഒക്ടോബര്‍ 31-താം തീയതി ഉച്ച കഴിഞ്ഞു 4 മണിക്ക് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത മലയാളമങ്കമാരുടെ താലപ്പൊലിയുടെയും അകമ്പടിയോടെ വിഷിടതിതികളെ ഉദ്ഘാടന വേദിയിലേക്ക് നയിച്ചു. മോണ്‍.ജേക്കബ്‌ കൊല്ലാപരബില്‍ കണ്‍വന്‍ഷന്‍റെ പതാക ഉയര്‍ത്തി.തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സിറിയക്ക് കല്ലട ആദ്യക്ഷത വഹിച്ചു.കോട്ടയം അതി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരി കണ്‍വന്‍ഷന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു .റോം ഇന്ത്യന്‍ എംബസിയിലെ സെക്കന്‍റെ സെക്രട്ടറി കാജുള മുഖിയ പ്രഭാഷണം നടത്തി . മോണ്‍.ജേക്കബ്‌ കൊല്ലപരബില്‍, മെഗാ സ്പോണ്‍സര്‍ ശ്രി. മൈക്കള്‍ നുറംമാക്കിലിന്‍റെ സഹോദരി sr. അന്നമ്മ നുറംമാക്കില്‍, അസോസിയേഷന്‍ സിപിരുച്ചല്‍ ഡയറക്ടര്‍ ഫാ.ബിജോ കൊച്ചതംപള്ളി, മിലാന്‍ ക്നാനായ അസോസിയേഷന്‍ പ്രസിഡണ്ട് ശ്രി. റ്റോമി കുംബുക്കല്‍ ടോസ്കാന്‍ യുണിറ്റ് പ്രസിഡണ്ട് ശ്രി ജോമോന്‍ വമ്യലില്‍ എന്നിവര്‍ ആശംസകള ര്‍പ്പിച്ചു പ്രസംഗിച്ചു. രജിസ്ട്രഷന്‍ കമ്മിറ്റി കണ്‍വീനര്‍ സാബു കണ്ണാട്ടിപ്പുഴ സ്വാഗതവും സെക്രട്ടറി ശ്രി. ബിജു ചെറിയംത്താനം കൃത ഞതയുo രേഖപ്പെടുത്തി.അത്താഴവിരുന്നിനു ശേഷം കലാസന്ധ്യ അരങ്ങേറി മെഗാ സ്പോണ്‍സര്‍ മൈക്കിള്‍ നൂരമാക്കിലിന്‍റെ സഹോദരി ശ്രിമതി .ലിസ്സി നൂറമ്മാക്കില്‍ കലാസന്ധ്യ ഉദ്ഘാടനo ചെയ്തു മെഴുകുതിരി കത്തിച്ച് കയ്യിലേന്തി നടത്തിയ സന്ധ്യാ പ്രാത്ഥന ഭക്തി നിര്‍ഭരമായിരുന്നു. ക ണ്‍വന്‍ഷനോട്‌ അനുബന്ധിച്ചു നടത്തിയ നാടന്‍ തട്ടുകട അoഗങ്ങള്‍ക്ക് കൌതുകമേറി. നവംബര്‍ 1 തിയതി കൊച്ചു പിതാ വിന്‍റെയും മുഖ്യ കാര്‍മിക ത്വത്തില്‍ മറ്റ് വൈദികരുടെ സഹ കര്‍മികതിലും ദിവ്യബലി അര്‍പ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്നാ വിഷയത്തെ ആസ്പതമകി ഫാ:ഫിലിപ്പ് തയ്യില്‍ സിംപോസിയo അവതരിപിച്ചു .ഫാ .ലുകോ സ് കൈതാര തോട്ടിയിലിന്റെ നേതൃത്തത്തില്‍ സിംപോസിയതിന്മേല്‍ ചര്‍ച്ച നടന്നു. കുഞ്ഞു കുട്ടികള്‍കായി ഔട്ഡോര്‍ ഗെയിംസും ഇറ്റാലിയന്‍ ക്നാനായ ഫെടെരെഷന്‍ രുപികരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചയുo കണ്‍വന്‍ഷന്‍ അവലോപനവും നടന്നു ചെയര്‍മാന്‍ ശ്രി. സിറിയക്ക് കല്ലട ആദ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീ. ജോര്‍ജ് വാക്കേല്‍ സ്വഗതവും കൊച്ചു പിതാവ് മുഖ്യ പ്രവഷണം നടത്തി തുടര്‍ന്നു കണ്‍വന്‍ഷന്‍ സെക്രട്ടറി ശ്രി. ബിജു ചെറിയംത്താനം കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ.ബിജോ കൊച്ചതംപള്ളി മുന്‍ പ്രസിഡണ്ട്മാരായ ശ്രീ. റ്റോമി മുര്‍ത്തിക്കല്‍ ശ്രി.രാജു മുണ്ടക്കപറബില്‍, കെ.സി.വൈ.ല്‍ ഇറ്റലി റീജിയന്‍ പ്രസിഡണ്ട് ഡെന്നിസ് മണലേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ സി എ ഐ വൈസ് പ്രസിഡണ്ട് ശ്രീമതി റ്റെസി വക്കേല്‍ നന്ദിയുo പറഞ്ഞു.

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍റെ സ്പ്ണ്‍സര്‍ഷിപ്പ് ഉദ്ഘാടനം നടത്തി
മോനിപ്പള്ളി (റോം)-- ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഓഫ് ഇറ്റലി യുടെ ആഭിമുഖ്യത്തില്‍ 2010 ഒക്ടോബര്‍ 31 നവംബര്‍ 1 തിയതികളില്‍ റോമില്‍ സാക്രോഫാന മാര്‍ മാത്യു നഗറില്‍ നടക്കുന്ന ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍റെ സ്പ്ണ്‍സര്‍ഷിപ്പ് ഉദ്ഘാടനം ഗ്രാന്‍റ് സ്പ്ണ്‍സര്‍ മൈക്കള്‍ നുറംമാക്കിലിന്‍റെ അമ്മ ശ്രീമതി അന്നമ്മ കുര്യന്‍ നുറംമാക്കില്‍, ശ്രീമതി പ്രീതി മൈക്കിള്‍ നുറംമാക്കില്‍ എന്നിവരുടെ പക്കല്‍ നിന്ന്‍ ആദിയ തുക സ്വീകരിച്ച് കണ്‍വന്‍ഷന്‍ ഫിനാന്‍സ്കമ്മിറ്റി കണ്‍വീനര്‍ ശ്രീ റെബി മണലോടിയെ ഏല്‍പ്പിച്ചു കൊണ്ട് മോനിപ്പള്ളി തിരു ഹൃദയ ദേവാലയ വികാരി ഇന്‍ചാര്‍ജ് ഫാ. കുര്യ)ക്കോസ് താഴെത്തോട്ടം നിര്‍വഹിച്ചു. തദവസരത്തില്‍ ശ്രീ. സബി കൊള്ളിയില്‍, ശ്രീ. ജോര്‍ജ് വാക്കേല്‍, ശ്രീമതി റ്റെസി വക്കേല്‍,ശ്രീ. പ്രസാദ്‌ ചാമാക്കാല എന്നിവര്‍ സന്നിഹിതരായിരുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് www.knanayaitaly.com